Wednesday 24 December 2014

അവള്‍ പറയുന്നു, തലമറക്കാന്‍ ഖുര്‍ആന്‍ കല്‍പിച്ചിട്ടില്ല

സ്ത്രീകള്‍ തലമറക്കണമെന്ന് ആവശ്യപ്പെടുന്ന വല്ല ആയത്തും ഖുര്‍ആനിലുണ്ടോ? എന്ന ചോദ്യമാണ് അവള്‍ ചോദിച്ചത്. ചോദ്യകര്‍ത്താവിനോട് ഒന്ന് സ്വയം പരിചയപ്പെടുത്താന്‍ പറഞ്ഞപ്പോള്‍ അവള്‍ പറഞ്ഞു: യൂണിവേഴ്‌സിറ്റിയില്‍ ഡിഗ്രി ഫൈനല്‍ ഇയറിന് പഠിക്കുന്ന വിദ്യാര്‍ഥിനിയാണ് ഞാന്‍. എന്റെ അറിവനുസരിച്ച് തലമറക്കാന്‍ അല്ലാഹു കല്‍പിച്ചിട്ടില്ല. അതുകൊണ്ട് ഞാന്‍ തലമറക്കുന്നില്ല, എന്നാല്‍ അല്‍ഹംദുലില്ലാഹ് ഞാന്‍ ദീനീ നിഷ്ഠ പുലര്‍ത്തുന്നവളാണ്. ഇത്രയും പറഞ്ഞപ്പോള്‍ ഞാന്‍ പറഞ്ഞു: എന്നാല്‍ ഞാനൊരു ചോദ്യം ചോദിക്കട്ടെ?
അവള്‍ പറഞ്ഞു: ചോദിച്ചോളൂ.
ഞാന്‍ ചോദിച്ചു: ഒരേ കാര്യം തന്നെ മൂന്ന് വ്യത്യസ്ത വാക്കുകളുപയോഗിച്ച് ഞാന്‍ നിന്നോട് പറഞ്ഞാല്‍ എന്താണ് നീ മനസ്സിലാക്കുക?
അവള്‍ ചോദിച്ചു: എന്താണുദ്ദേശിക്കുന്നത്?
ഞാന്‍ പറഞ്ഞു: നീ നിന്റെ യൂണിവേഴ്‌സിറ്റി സര്‍ട്ടിഫിക്കറ്റ് കൊണ്ടുവരണമെന്ന് ഞാന്‍ ആവശ്യപ്പെടുന്നു. പിന്നെ പറയുന്നു യൂണിവേഴ്‌സിറ്റി വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയെന്ന് വ്യക്തമാക്കുന്ന പേപ്പര്‍ കൊണ്ടുവരണം. മൂന്നാമതായി പറയുന്നു യൂണിവേഴ്‌സിറ്റിയിലെ ഫൈനല്‍ റിസള്‍ട്ടിന്റെ റിപോര്‍ട്ട് കാണിക്കണം. ഇതെല്ലാം കേട്ടാല്‍ എന്താണ് നീ മനസ്സിലാക്കുക?... തുടര്‍ന്ന് വായിക്കുക

Tuesday 13 May 2014

അസ്സമിലെ നീറ്റലിന് പിന്നില്‍

ഈയടുത്ത നാളുകളില്‍ കൊക്രോജറിലും ബസ്‌കയിലും 32 ബംഗാളി മുസ്‌ലിംകള്‍ കൊല്ലപ്പെട്ടത്, പ്രദേശത്ത് നിലനില്‍ക്കുന്ന ബോഡോ-മുസ്‌ലിം സംഘര്‍ഷ മൂര്‍ഛിക്കുന്നതിനെ കുറിച്ചുള്ള മറ്റൊരു ഓര്‍മപ്പെടുത്തലാണ്. ബോഡോലാന്റ് പീപ്പിള്‍സ് ഫ്രണ്ട് ആണ് ഈ ആക്രമണം നടത്തിയതെന്നാണ് പറയപ്പെടുന്നത്. മുസ്‌ലിംകള്‍ ബോഡോ വംശജനല്ലാത്ത ഒരാള്‍ക്കാണ് വോട്ട് ചെയ്തതെന്ന് തനിക്കറിയാന്‍ കഴിഞ്ഞിട്ടുണ്ടെന്നും അതിനാല്‍ തന്നെ അസ്സം മന്ത്രിയായ തങ്ങളുടെ സ്ഥാനാര്‍ഥി ഇത്തവണ ജയിക്കുകയില്ലെന്നും ബോഡോലാന്റ് പീപ്പിള്‍സ് ഫ്രണ്ടിന്റെ എം.എല്‍.എ. പ്രമീള റാണി ബ്രഹ്മ പ്രസ്താവിച്ചതായി അറിയുന്നു. ഇതാണ് അക്രമണത്തിന് പ്രചോദനമായതായി കരുതപ്പെടുന്നത്. എന്നാല്‍, ഇരു സമുദായങ്ങള്‍ക്കുമിടയില്‍ വളരെക്കാലമായി നിലനില്‍ക്കുന്ന ആഴത്തിലുള്ള പ്രശ്‌നങ്ങളുടെ ചെറിയൊരു തലപ്പ് മാത്രമാണ് അതെന്നതില്‍ സംശയമില്ല. 2012 ജൂലായില്‍ നടന്ന അക്രമങ്ങളുടെ തുടര്‍ച്ചയായി തന്നെ വേണം ഇതിനെ കാണാന്‍. 2015 ല്‍ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള മുന്നറിയിപ്പായും ഇതിനെ കാണാം.

തങ്ങളുടെ സ്ഥാനാര്‍ഥികള്‍ പരാജയപ്പെടുന്ന പക്ഷം ബോഡോലാന്റ് സംസ്ഥാനമെന്ന എന്ന തങ്ങളുടെ ആവശ്യത്തെ അത് ഗുരുതരമായി ബാധിച്ചേക്കുമെന്നാണ് ബോഡോ പാര്‍ടി പറയുന്നത്. വര്‍ഷങ്ങളായി നിലനില്‍ക്കുന്ന ഒന്നാണ് ബോഡോകള്‍ക്കും ബംഗാളി സംസാരിക്കുന്ന മുസ്‌ലിംകള്‍ക്കും ഇടയില്‍ നിലനില്‍ക്കുന്ന അസ്വാരസ്യം. എന്നാല്‍ ഈ അസ്വാരസ്യം വേദനയുണ്ടാക്കും വിധം രൂപം മാറിയത് ബോഡോ ടെറിട്ടോറിയല്‍ കൗണ്‍സില്‍ ഭരിക്കുന്ന, ബോഡോ ടെറിട്ടോറിയല്‍ സ്വയംഭരണ ജില്ലകളായ കൊക്രാജറിലും ചിരാങ്ങിലും ദുബ്രി ജില്ലയുടെ ഏതാനും ഭാഗങ്ങളിലുമാണ് അന്ന് അക്രമങ്ങള്‍ അരങ്ങേറിയത്. അതിനെ തുടര്‍ന്ന് 60 ആളുകള്‍ കൊല്ലപ്പെടുകയും നാലുലക്ഷത്തോളം പേര്‍ വീടുവിട്ടു പോവുകയും ചെയ്തിട്ടുണ്ട്... തുടര്‍ന്ന് വായിക്കുക

Thursday 13 December 2012

ഗദ്ദാഫിയെ വധിച്ചത് ഫ്രഞ്ച് സൈനിക വ്യൂഹമാണെന്ന് ലിബിയന്‍ ഇന്റലിജന്റസ്

മുന്‍ലിബിയന്‍ ഭരണാധികാരി കേണല്‍ മുഅമ്മര്‍ ഗദ്ദാഫിയുടെ വധവുമായി ബന്ധപ്പെട്ട പുതിയ വിശദാംശങ്ങള്‍ വെളിപ്പെടുത്തി ലിബിയന്‍ ഇടക്കാല ഇന്റലിജന്‍സ് മേധാവി രംഗത്തെത്തി. കേണല്‍ ഗദ്ദാഫിയെ വധിച്ചത് ഫ്രഞ്ച് സൈനിക വ്യൂഹമാണെന്നും, അന്നത്തെ ഫ്രഞ്ച് പ്രസിഡന്റായിരുന്ന നിക്കോളാസ് സര്‍കോസിയുടെ സാമ്പത്തിക അഴിമതിക്ക് മറയിടാന്‍ വേണ്ടിയായിരുന്നു അത് ചെയ്തതെന്നും റാമീ അബീദ് എന്ന് പേരുള്ള ഇന്റലിജന്റസ് മേധാവി പറയുന്നു. Read more

Thursday 6 December 2012

നമ്മുടെ തന്നെ മറവികളാണ് ബാബരി മസ്ജിദ് തകര്‍ത്തത്

ഇന്ത്യയിലെ ജനാധിപത്യ വ്യവസ്ഥയെയും രാഷ്ട്രീയവും സാംസ്‌കാരികവുമായ അധികാര കേന്ദ്രങ്ങളെയും പുനര്‍വായനക്ക് വിധേയമാക്കിയത് മണ്ഡല്‍ കമ്മീഷനും ബാബരി മസ്ജിദുമാണ്. പിന്നാക്ക വിഭാഗങ്ങളുടെ അധികാര പങ്കാളിത്തത്തിന് സാധ്യമാകുന്ന സംവരണത്തെ മുഖ്യധാരാ പാര്‍ട്ടികളെല്ലാം എതിര്‍ത്തു. പുരോഗമന കാമ്പസിന്റെ പ്രതീകമായ ജെ എന്‍ യുവില്‍ നിന്ന് ഇതിനെതിരെ ധാരാളം പ്രതിഷേധങ്ങള്‍ അരങ്ങേറി. ഇടതുപക്ഷ കേന്ദ്രങ്ങള്‍ സംവരണം കഴിവില്ലാത്തവരുടെ അധികാരത്തിന് വഴിവെക്കുമെന്ന ഭാഷ്യത്തെയാണ് അനുകൂലിച്ചത്. മണ്ഡല്‍ വിരുദ്ധ പ്രക്ഷോഭം സാധ്യമാക്കിയ സമൂഹത്തില്‍ ബാബരി മസ്ജിദ് തകര്‍ക്കുക എന്നത് അത്രമേല്‍ ഞെട്ടലുളവാക്കുന്നതായിരുന്നില്ല. യഥാര്‍ഥത്തില്‍ ഡിസംബര്‍ 6 ബാബരിയുടെ അനുസ്മരണമല്ല, ഇന്ത്യന്‍ ജനാധിപത്യത്തിന്റെ അനുസ്മരണ ദിനമാണ്. ഒരു രാഷ്ട്രം ഇതുവരെ അവകാശപ്പെട്ടിരുന്ന ഭരണഘടനയുടെയും മൂല്യങ്ങളുടെയും മിനാരങ്ങളെയാണ് സംഘ്പരിവാര്‍ തകര്‍ത്തത്. 1992ന് ശേഷം ഇന്ത്യയിലെ ന്യൂനപക്ഷ വിഭാഗങ്ങള്‍ അസ്തിത്വ പ്രതിസന്ധിയിലായി. മുഖ്യധാരാ പാര്‍ട്ടികളില്‍ നിന്നും വിഘടിച്ചു നില്‍ക്കുവാനും സ്വയം നിര്‍ണയാവകാശം സാധ്യമാകുന്ന രാഷ്ട്രീയ സാംസ്‌കാരിക ഇടങ്ങളിലേക്ക് ചേക്കേറാനും അവര്‍ തയ്യാറായി. മണ്ഡല്‍ കമ്മീഷന്‍ വിരുദ്ധ പ്രക്ഷോഭത്തില്‍ അണിനിരന്ന പുരോഗമന മതേതര വ്യവഹാരങ്ങളെല്ലാം ബാബരി വിഷയത്തിലും സംഘ് പ്രചരണത്തിന്റെ കൂടെ നിന്നു. ചിലര്‍ക്ക് തര്‍ക്കമന്ദിരമായി. മറ്റുചിലര്‍ക്ക് രാമക്ഷേത്രവും. അതു നാലര പതിറ്റാണ്ടു കാലം പള്ളിയായിരുന്നുവെന്ന് വിളിച്ചു പറഞ്ഞവര്‍ ഭീകരവാദികളായി. ഇന്ത്യയില്‍ അനുദിനം രൂപപ്പെട്ടു വരുന്ന പൊതുബോധം വീണ്ടും ബാബരികള്‍ തകര്‍ക്കാന്‍ പര്യാപ്തമാണ്. Read more

Thursday 8 November 2012

മൊസാദിന്റെ മുട്ടുവിറച്ച നാളുകള്‍

Mossad 1997 സെപ്തംബര്‍ 25-ാം തിയതി ജൂത പുതുവര്‍ഷം ആഘോഷിക്കാന്‍ തെല്‍അവീവിനു വടക്ക് ഹെര്‍സിലിയയിലെ മൊസാദ് ആസ്ഥാനത്ത് പ്രധാനമന്ത്രി ബെന്‍യാമിന്‍ നെതന്യാഹു സുരക്ഷാഭടന്മാരുടെ അകമ്പടിയോടെ എത്തിയപ്പോള്‍ മൊസാദ് തലവന്‍ ഡാന്നി യേറ്റാം വിളറിയ മുഖവുമായാണ് പ്രധാനമന്ത്രിയെ സ്വീകരിച്ചത്. അമ്മാനിലെ ഇസ്രായേല്‍ എംബസിയില്‍ രഹസ്യമായി പ്രവര്‍ത്തിക്കുന്ന കേന്ദ്രത്തില്‍നിന്ന് അപ്പോള്‍ ലഭിച്ച സന്ദേശം യേറ്റാം പ്രധാനമന്ത്രിയെ മാറ്റിനിര്‍ത്തി പതിഞ്ഞസ്വരത്തില്‍ ചെവിയില്‍ പറഞ്ഞു. ''അമ്മാനിലെ ദൗത്യം പരാജയപ്പെട്ടു. നാം കുഴപ്പത്തലായിരിക്കുന്നു. രണ്ട് മൊസാദ് ഏജന്റുമാര്‍ അമ്മാനില്‍ ജയിലിലാണ്. മറ്റ് ആറുപേര്‍ ഉടനെ പിടിക്കപ്പെടും.'' ഈ വാര്‍ത്ത നെതന്യാഹുവിനെ ഞെട്ടിച്ചു. യേറ്റാമും മൊസാദിന്റെ ഓപ്പറേഷന്‍ ഡയറക്ടരും വിശദീകരിച്ച ഒരുക്കങ്ങളെക്കുറിച്ചോര്‍ത്തു. ഫലസ്തീനികള്‍ക്കെതിരെ ഇസ്രായേല്‍ ഭരണകൂടം നടത്തിവരുന്ന ഭീകരാക്രമണങ്ങള്‍ക്കെതിരെ ഹമാസിന്റെ രക്തസാക്ഷി ആക്രമണ പ്രതികരണങ്ങള്‍ ശക്തിപ്പെട്ടതോടെ ചേര്‍ന്ന ക്യാബിനറ്റ് യോഗം മുന്‍നിര ഹമാസ് നേതാക്കളെ വധിക്കാന്‍ തന്നെ തീരുമാനമെടുത്തു. ''ഞാനവരെ വറുതെ വിടില്ല.'' നെതന്യാഹു പ്രഖ്യാപിച്ചു. ഹമാസ് രാഷ്ട്രീയകാര്യ തലവന്‍ ഖാലിദ് മിശ്അലായിരുന്നു ഇസ്രായേലിന്റെ ഹിറ്റ്‌ലിസ്റ്റില്‍ ഒന്നാമന്‍.

Thursday 1 November 2012

മലാലയും അഞ്ജലീനയും


അഞ്ജലീന ജോളി- ഈ പാശ്ചാത്യ വനിത ഐക്യരാഷ്ട്രസഭയുടെ സാമൂഹിക അംബസഡറായാണ് അറിയപ്പെടുന്നത്. പാകിസ്ഥാനീ പെണ്‍കുട്ടി മലാലയുടെ കഥ അഞ്ജലീനയെ എത്രത്തോളം സ്വാധീനിച്ചു എന്ന് വെച്ചാല്‍, അവര്‍ ഈയടുത്തുണ്ടായ ആ സംഭവങ്ങളെല്ലാം തന്റെ ആറ് കുഞ്ഞുങ്ങള്‍ക്ക് വളരെ വിശദമായി പറഞ്ഞ് കൊടുത്തത്രെ. പിന്നെ മലാലക്കെതിരെ നടന്ന അതിക്രമത്തെക്കുറിച്ച് ഒരു ലേഖനവും അവര്‍ എഴുതി. ടൈംസ് ഓഫ് ഇന്ത്യയില്‍ വന്ന റിപ്പോര്‍ട്ട് പ്രകാരം (ഒക്ടോബര്‍ 18), 'മലാലയുടെ കഥ എന്റെ കുട്ടികളുമായി പങ്ക് വെക്കേണ്ടതുണ്ടെന്ന് എനിക്ക് തോന്നി. മറ്റു കുട്ടികള്‍ക്കൊപ്പം തനിക്കും സ്‌കൂളില്‍ പോകണം എന്ന പതിനാലുകാരി മലാലയുടെ ആഗ്രഹം എങ്ങനെ കുറ്റകൃത്യമാവുമെന്ന് മനസ്സിലാക്കാന്‍ അവര്‍ക്ക് വളരെ പ്രയാസം തന്നെയായിരുന്നു.' ബീസ്റ്റ് എന്ന ദിനപത്രത്തിലാണ് ലേഖനം അടിച്ച് വന്നത്. 'മലാല സമാധാനത്തിനുള്ള നോബല്‍ സമ്മാനത്തിന് മത്സരിക്കാന്‍ യോഗ്യത നേടിയതായി' പ്രത്യാശിക്കുകയും ചെയ്യുന്നു. ഇത് പോലുള്ള നിരവധി കുറിപ്പുകള്‍ നിരന്തരം പ്രസിദ്ധീകരിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. ഇസ്‌ലാംവിരുദ്ധ ശക്തികളാണ് അക്രമത്തിന് പിന്നിലെന്ന സംശയത്തെ ബലപ്പെടുത്തുകയാണ് ഇതുപോലുള്ള റിപ്പോര്‍ട്ടുകള്‍.

ഇതൊരു ദീര്‍ഘകാല ലക്ഷ്യമുള്ള ഗൂഢാലോചനയുടെ ഭാഗമായിരിക്കാനാണ് സാധ്യതയത്രയും. മുസ്‌ലിം രാജ്യങ്ങളെ തകര്‍ക്കാനും മുസ്‌ലിം സമൂഹത്തെ താറടിച്ച് കാണിക്കാനും 'സെപ്റ്റംബര്‍ 11' ആസൂത്രണം ചെയ്യപ്പെട്ടത് പോലെത്തന്നെ. അഞ്ജലീന എങ്ങനെയാവും തന്റെ കുട്ടികളെ പഠിപ്പിച്ചിട്ടുണ്ടാവുക എന്ന് നമുക്ക് ഊഹിക്കാന്‍ കഴിയുന്നുണ്ട്. കുട്ടികള്‍ ചോദിക്കുകയാണ്, 'മമ്മീ, ആരാണ് ഈ ആള്‍ക്കാര്‍, അവരെന്തു കൊണ്ടാണ് കുട്ടികളെ പഠിക്കാന്‍ സമ്മതിക്കാത്തത്?' അമ്മ അവരോട് ഇങ്ങനെ പറഞ്ഞ് കാണും: 'അവര്‍ മുസ്‌ലിംകളാണ്.' അപ്പോള്‍ ഒരു കുട്ടി ചോദിക്കുന്നു,'ആരാണ് മുസ്‌ലിംകള്‍?' അമ്മ: 'ഇസ്‌ലാമില്‍ വിശ്വസിക്കുന്ന ആളുകള്‍.' കുട്ടികള്‍: 'എന്താണ് ഇസ്‌ലാം? എന്തൊക്കെ ചെയ്യണമെന്നാണ് അത് പഠിപ്പിക്കുന്നത്?' continue reading>>

Tuesday 25 September 2012

സമാധാനദൂതന്‍ നിന്ദിക്കപ്പെടുന്നതിലെ യുക്തി?

'ഇന്നസെന്‍സ് ഓഫ് മുസ്‌ലിംസ്' എന്ന സിനിമ ആഗോളതലത്തില്‍ ചര്‍ച്ച ചെയ്തു വരികയാണല്ലോ. പ്രവാചകനിന്ദ കുത്തിനിറച്ച് കൊണ്ട് നിര്‍മ്മിക്കപ്പെട്ടതിനാല്‍ അത് കോളിളക്കം സൃഷ്ടിച്ചിരിക്കുകയാണ്. ഇത്തരുണത്തില്‍ നാം ഉത്തരം കാണേണ്ട ഒരു ചോദ്യമുണ്ട്. പ്രവാചകനിന്ദയില്‍ യുക്തിയുണ്ടോ എന്നതാണ് ചോദ്യം.
നിന്ദിക്കപ്പെടേണ്ട വല്ല സന്ദേശവും നബിതിരുമേനി ലോകത്തിനു നല്‍കിയിട്ടുണ്ടോ? ഉണ്ടെങ്കിലല്ലേ നിന്ദയര്‍ഹിക്കുന്നുള്ളൂ. പ്രവാചകന്‍ പ്രബോധനം ചെയ്ത ഖുര്‍ആനിലും അതിന് അദ്ദേഹം നല്‍കിയ വ്യാഖ്യാനങ്ങളിലും ഒരു തുറന്ന പുസ്തകമെന്നോണം അദ്ദേഹം കാണിച്ചു തന്നെ ജീവിതചര്യയിലും നന്മ മാത്രമേയുള്ളൂ. ഇത് മുസ്‌ലിംകളുടെ പൊള്ളയായ അവകാശവാദമല്ല. ഖുര്‍ആനിനെയും നബി വചനങ്ങളെയും പ്രവാചകന്റെ ജീവിതത്തെയും ശരിയാംവണ്ണം മനസ്സിലാക്കിയ മുസ്‌ലിമേതര ചരിത്രകാരന്മാര്‍ പ്രവാചകന്‍ നന്മയുടെ പ്രതീകമാണെന്ന് സമ്മതിച്ചിട്ടുണ്ട്. പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റു എഴുതുന്നു. Read more>>